admin

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മഴക്കാല രോഗങ്ങൾക്കെതിരെ ശുചീകരണ – പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മഴക്കാല രോഗങ്ങൾക്കെതിരെ ശുചീകരണ – പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി സുമിത സാബുവിന്റെ നേതൃത്വത്തിൽ തുടക്കമായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ ഷിവാഗോ തോമസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനു ഇ പി ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകി. ശ്രീമതി ശ്രീജ JHI, മരുതൂർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജിഷ ടീച്ചർ, അംഗൻവാടി വർക്കർ ഗ്രേസി പോൾ, അംഗൻവാടി ഹെല്പർ ശ്രീമതി സലു സുകു, വാർഡ്…

Read More

ചരമ അറിയിപ്പ്

തുടങ്ങനാട് : വിച്ചാട്ട് വി.എം മാത്യു (88) (കൊച്ചുകുട്ടി) നിര്യാതനായി.സംസ്കാര ശുശ്രൂഷകൾ 23-05-2024 വ്യാഴം ഉച്ചകഴിഞ്ഞ് 2.30 -ന് ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ മക്കൾ : മോളി ജോസ് മണക്കാട് തൊടുപുഴ, ബെന്നി (പാലാവയൽ കാസർഗോഡ്), ബിജു, ബിസി.മരുമക്കൾ : ഔസേപ്പച്ചൻ പൂക്കളത്തേൽ വെള്ളിയാമറ്റം, ബിജി ജോസ് ചെമ്പരത്തി മുതലക്കോടം (ടീച്ചർ സെൻ്റ് മേരിസ് HSS നാഗപ്പുഴ), ബിന്ദു തുരുത്തിയിൽ എലിക്കുളം, സീമ അടയ്ക്കാപാറ കടനാട്, സാബു പോണാട്ട്മേല്കാവുമറ്റം.ഭൗതിക ശരീരം വ്യാഴം…

Read More

KSRTC ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം

പുനലൂർ മുവാറ്റുപുഴ മെയിൻ ഈസ്റ്റൺ ഹൈവേയിൽ പുനലൂർ നെല്ലിപ്പള്ളി പോളിടെക്നിക്കിനു മുന്നിൽ ഇന്ന് രാവിലെ 23/05/2024-ന് നടന്ന അപകടം. ആളപായങ്ങളില്ല.

Read More

ചരമ അറിയിപ്പ്

കൂത്താട്ടുകുളം : ഉപ്പുകണ്ടം കവലയിൽ ബേക്കറി നടത്തിയിരുന്ന പാലക്കുഴ കട്ടയ്ക്കൽ (തോട്ടുപുറത്ത്) ഷിജു കുര്യാക്കോസ് (ബിനോയി- 52) അന്തരിച്ചു. സംസ്കാരം 24/05/2024 വെള്ളിയാഴ്ച്ച 11-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12-ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ : നെല്ലിമോളം പ്ലാച്ചേരിൽ ഷിബി. മക്കൾ: മരിയ, ലിയ. സഹോദരങ്ങൾ : ഷിജി കുടിയിരിക്കൽ, മാമലശേരി, ബിജി കുന്നേൽ, കുന്നയ്ക്കാൽ #koothattukulam #charamanews

Read More

കനത്ത മഴ; കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ കനാൽ ബണ്ട് റോഡ് ഇടിഞ്ഞു

നെല്ലിക്കുഴി : കനത്ത മഴയെത്തുടർന്ന് കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ കനാൽ ബണ്ട് റോഡ് ഇടിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണി മുതൽ കുറ്റിലഞ്ഞി, നെല്ലിക്കുഴി, ചെറുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ് #nellikkuzhi #kuttilanji #canalbundroad

Read More

വാഴക്കുളത്ത് അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വാഴക്കുളം : പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റൗഷാൻ അലി (സുഹൈൽ-22) നെയാണ് ഇന്ന് രാവിലെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴക്കുളം സെൻട്രൽ ജംഗ്ഷനിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പുറമേയുള്ള കഴുക്കോലിലാണ് റൗഷാൻ അലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി പത്തരയോടെ റൗഷാൻ അലിക്ക് ഫോൺ വരികയും, ഫോണിൽ സംസാരിച്ച്…

Read More

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ബിയറും വൈനും വിളമ്പാം, കള്ള് ചെത്തി വിൽക്കാം; വ്യവസ്ഥകളായി

വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റസ്റ്ററന്റുകളിൽ ബിയറും വൈനും വിളമ്പാൻ വ്യവസ്ഥകളായി. അപേക്ഷകൾ ഉടൻ ഓൺലൈനിൽ ക്ഷണിക്കും.മൂന്നുമാസത്തേക്ക് ഒരുലക്ഷം രൂപയാണ് ഫീസ്. ഒരോസ്ഥലത്തെയും ടൂറിസം സീസൺ അനുസരിച്ച് ലൈസൻസെടുക്കാൻ കഴിയുന്നവിധത്തിലാണ് ക്രമീകരണം.2023-24-ലെ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെങ്കിലും വ്യവസ്ഥകൾക്ക് അന്തിമരൂപമാകാൻ പത്തുമാസത്തിലധികം വേണ്ടിവന്നു. ഒരുവർഷത്തേക്ക് മുഴുവൻ ലൈസൻസ് എടുക്കുക ലാഭകരമല്ലാത്തതിനാൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പല റസ്റ്ററന്റുകളിലും അനധികൃത മദ്യവിൽപ്പനയുണ്ടായിരുന്നു. ഇത് തടയാൻ എക്സൈസും പോലീസും നടത്തുന്ന പരിശോധനകൾ വിനോദസഞ്ചാരികൾക്കും അസൗകര്യമുണ്ടാക്കിയിരുന്നു. *കള്ളുചെത്തി വിൽക്കാം* വിനോദസഞ്ചാരമേഖലയിലെ ത്രീസ്റ്റാർ ഹോട്ടലുകൾക്കും, റിസോർട്ടുകൾക്കും കള്ള് ചെത്തിയെടുത്ത് അതിഥികൾക്ക് വിളമ്പാനും ചട്ടമായി….

Read More

MG University ബിരുദ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടി റാന്നിയുടെ ചുണക്കുട്ടികൾ

റാന്നി : മഹാത്മ ഗാന്ധി സർവ്വകലാശാല ബിരുദ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടി റാന്നിയുടെ അഭിമാന താരകങ്ങളായി മാറി കുമാരി യാദവിയും (ബിഎസ് സി ഫിസിക്സ്), കുമാരി വൈഷ്‌ണവി വേണുഗോപാലും (ബിഎഇംഗ്ലീഷ്). ഇരുവർക്കും നാട്ടുവാർത്തകൾ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ #MGUNIVERSITY #Ranni

Read More

തൊടുപുഴയിൽ നാലു വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു 😎

തൊടുപുഴ : നാലു വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. വൈഷ്ണവ് – ശാലു ദമ്പതികളുടെ മകന്‍ ധീരവ് (4) ആണ് മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നലെ രാവിലെ 11 മണിക്കാണ് അപകടം നടന്നത്. വല്യമ്മ ജാന്‍സിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയതായിരുന്നു കുട്ടി.പശുവിനെ കെട്ടിയശേഷം നോക്കുമ്പോൾ കുട്ടി സമീപത്തില്ലെന്ന് മനസ്സിലായതോടെ ജാൻസി ബഹളം വച്ചു. തൊഴിലുറപ്പു പണിക്കെത്തിയ സ്ത്രീകള്‍ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ഇസ്രായേൽ ഭീകരതക്കെതിരെ SFI-DYFI-AIDWA നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലി

തൊടുപുഴ : ഇസ്രായേൽ ഭീകരതക്കെതിരെ SFI-DYFI-AIDWA നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലി DYFI സംസ്ഥാന ട്രഷറർ എസ്.ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു. AIDWA ജില്ലാ ട്രഷറർ സബീന ബിഞ്ചു ആദ്യക്ഷൻ.സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ : കെ.പി മേരി, SFI സംസ്ഥാന സെക്രട്ടറി സ: പി.എം ആർഷോ, AIDWA സംസ്ഥാന വൈസ് പ്രസിഡന്റ് സ: ഷൈലജ സുരേന്ദ്രൻ, DYFI ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്ണൻ, പ്രസിഡന്റ്‌ എസ് സുധീഷ്, SFI ജില്ലാ…

Read More