അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി
കോട്ടയം: കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോർജ്(59) ആണ് ഭാര്യയെ ജെസ്സിയെ കൊലപ്പെടുത്തി കൊക്കയിലേയ്ക്ക് തളളിയിട്ടത്. ജെസിയെ തോർത്ത് ഉപയോഗിച്ചു വായും, മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രി 1 മണിയോടെ ജെസിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി ഇടുക്കി ജില്ലയിലെ ഉടുമ്ബന്നൂർ റോഡില്‍ 30 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേയ്ക്ക് തള്ളുകയായിരുന്നു. ഇതിനിടെ വിദേശത്തായിരുന്ന മൂന്ന് മക്കളും അമ്മയെ വിളിച്ച് കിട്ടുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം…

