വളഞ്ഞങ്ങാനത്ത് ലോറി മൺതിട്ടയിൽ ഇടിച്ച് അപകടം

ഇടുക്കി: കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി മൺതിട്ടയിൽ ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. സേലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് കാലിത്തീറ്റിയുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. പിന്നാലെ വന്ന വാഹനയാത്രികരാണ് ലോറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. മണ്ഡലകാലം ആരംഭിച്ചതോടെ ദേശീയപാതയിൽ അപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എംവിഡി ബോധവൽക്കരണ പരിപാടിയും പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.

#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #accident #accidentnews #lorryaccident #idukki #kuttikkanam #valanjaganam

Leave a Reply

Your email address will not be published. Required fields are marked *