ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും; ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്.

കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും. അവശനിലയിൽ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84 കാരിക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി…

Read More

രാത്രി മുഴുവൻ ക്രൂര മർദ്ദനം, മരിച്ചെന്നു കരുതി സ്ഥലംവിട്ടു; പീഡനക്കേസിൽ ഒരാൾ കസ്റ്റഡിയിൽ

എറണാകുളം : ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച്‌ച രാത്രി 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്‌ച രാവിലെ വരെ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് വിവരം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മരിച്ചെന്നുകരുതിയാണ് പ്രതി സ്ഥലം വിട്ടതെന്നും പൊലീസിന് മൊഴി നൽകി. ഞായറാഴ്‌ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ്…

Read More

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഇടയാർ കവലയ്ക്ക് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, ഗുരുതരമായ പരിക്കേറ്റ യുവാവിനെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read More

ഏഴ് സ്ത്രീകളടക്കം 12 അംഗ പെൺവാണിഭ സംഘം പിടിയിൽ

കൊച്ചി : ആലുവയിൽ ഏഴ് സ്ത്രീകളടക്കം 12 അംഗ പെൺവാണിഭ സംഘം പിടിയിൽ. റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ആലുവ ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്ന് ഇവരെ പിടികൂടിയത്. വാണി, ഷീന, സുനിത, ഷഹന, വിജി, മനു രാജ്, സായിഫ, ഷിജി, ഷൈനി. സാബിത്, അമൽ, ലിബിൻ എന്നിവരാണ് പിടിയിലായത്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. മൂന്ന് മുറികളിൽ നിന്നാണ് ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടിയത്….

Read More

കോ​ത​മം​ഗ​ല​ത്ത് 133 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

കോതമംഗലം: തീവ്ര മഴയില്‍ കോതമംഗലം താലൂക്കില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ചാമപ്പാറ ഭാഗത്തെ കൊല്ലപ്പാറയില്‍ ഉരുള്‍പൊട്ടി നിരവധി പേരുടെ കൃഷിയിടത്തിന് നാശം. ആളപായമില്ല. കോതമംഗലത്ത് 133 വീടുകളിലും അമ്പതിലേറെ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കുട്ടമ്പുഴ പഞ്ചായത്തിലാണ് കൂടുതല്‍ വീടുകളില്‍ വെള്ളത്തിലായത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 85 വീടുകളിലും 10 ഓളം കടകളിലും തിങ്കളാഴ്ച രാത്രിയോടെ വെള്ളം കയറി. പൂയംകുട്ടിക്ക് സമീപം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി…

Read More