കോതമംഗലം : വാരപ്പെട്ടിയിലെ കൊലപാതകം സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്ന്. കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. വാരപ്പെട്ടി പറയംപടി ഭാഗത്ത് കൂറ്റപ്പിള്ളി വീട്ടിൽ ഫ്രാൻസിസിനെയാണ് (61)കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
വാരപ്പെട്ടി ഏറാമ്പ്ര സ്വദേശിയായ സിജോയാണ് കൊല്ലപ്പെട്ടത്. നവംബർ18 ന് രാത്രിയാണ് സംഭവം.ഇരുവരും പകൽഒരുമിച്ച് മദ്യപിച്ചിരുന്നു.
25000 രൂപ സിജോയ്ക്ക് പ്രതി വായ്പ നൽകിയിരുന്നതായി പറയുന്നു. ഇത് തിരികെ ചോദിച്ച് രാത്രി വാക്കു തർക്കമുണ്ടാവുയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പിക്കാസിന് തലയ്ക്ക് അടിച്ചാണ് ഫ്രാൻസിസ് സിജോയെ കൊന്നത്.
ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്.
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #kothamangalam #varappetty #murder

