കാട്ടുപന്നിക്കൂട്ടം ബൈക്ക് ഇടിച്ചുവീഴ്ത്തി യുവാവിന് പരിക്ക്

ഇടുക്കി: കുമളി- മൂന്നാർ സംസ്ഥാനപാതയിൽ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മൈലാടുംപാറ മാലികുടിയിൽ അനൂപ് ജോർജിനാണ് പരിക്കേറ്റത്. ബുധനാഴ്‌ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി മൈലാടുംപാറയ്ക്ക് സമീപം കാട്ടുപന്നിക്കൂട്ടം അനൂപിന്റെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിൻ്റെ കാലിനും കൈയ്ക്കും പരിക്കേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം ⏬️Click to…

Read More

ഏലത്തോട്ടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപക നാശം വിതച്ചു; വിളവെടുപ്പ് കാലത്ത് കണ്ണീരോടെ കർഷകർ

ഇടുക്കി : വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം വിതച്ചു. ഇടുക്കി വനമേഖലയുടെ ഭാഗമായ കാഞ്ചിയാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന വനാതിർത്തി സമീപമുള്ള മുരിക്കാട്ടുകുടി, തുളസിപ്പടി മേഖലയിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലാണ് ആനക്കൂട്ടം ഇറങ്ങി വ്യാപക നാശം വിതച്ചത്. തുളസിപ്പടി സ്വദേശികളായ കൂനാനി ജോണി, ഇരട്ട പ്ലാമൂട്ടിൽ രാജു, ആറ്റുച്ചാലിൽ ബിനോയി, ചക്കാലയ്ക്കൽ കുഞ്ഞുമോൻ, രാജൻ പുതുശേരിൽ, ജോണി പുതുപറമ്പിൽ എന്നിവരുടെ ഏലത്തോട്ടങ്ങളിലാണ് കാട്ടാനകൾ നാശം സൃഷ്‌ടിച്ചത്. ഇന്നലെ രാത്രി എട്ട് മണി…

Read More

കല്ലാർകുട്ടി പാംബ്ല അണക്കെട്ടുകൾ തുറന്നു

ഇടുക്കി: കാലവർഷം വീണ്ടും കനത്തതോടെ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നു. പുഴകളിലും കൈത്തോടുകളിലും നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പുയരുകയും ചെയ്തു. കല്ലാർകുട്ടി അണക്കെട്ടിൻ്റെ 5 ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയാറിൻ്റെയും തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി തുടങ്ങി ജില്ലയിലെ മറ്റ് അണക്കെട്ടുകളിലേക്കും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവ് വർധിച്ചു. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം ⏬️Click to Join⏬️ https://chat.whatsapp.com/Jdnr0ew3VxzFEJfKICs8Pk ⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️ ☎️https://wa.me/message/FJXDNGIRM3KGN1 #newsupdate #latestnews #newshour…

Read More

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്

സമൂഹമാധ്യമങ്ങളിൽ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്. ആളുകൾ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ മുളകെട്ടി വഴി അടച്ചു.പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻറെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായത്. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന സ്ഥലം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പ്രത്യേകത….

Read More

കാർ ഓടയിൽ വീണ് അപകടം; യുവതി മരിച്ചു

തൊടുപുഴ :പാലാ – തൊടു പുഴ റോഡിൽ കുറിഞ്ഞിക്ക് സമീപം ചൂരപ്പട്ട വളവിനും കുഴിവേലി വളവിനും ഇടയിൽ കാർ ഓടയിൽ വീണ് യുവതി മരിച്ചു. ആർപ്പൂക്കര കരിപ്പത്തട്ട് കൊട്ടാരത്തിൽ ജോസ്മ (36) ആണ് മരിച്ചത്. ഡ്രൈവർ അയ്മനം ചിദംബരം വീട്ടിൽ രജ്ഞിത്ത് (35), ആർപ്പുക്കര കുന്നുകാലയിൽ, നീതു സനീഷ് (36), വാഹന ത്തിന്റെ ഉടമയായ കാണക്കാരി എസ്.ബി.ഐക്ക് സമീപം മാലിപ്പറമ്പ് വീട്ടിൽ ജോജോ (32) എന്നിവരെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീതുവിന്റെ നില ഗുരുതരമാണ്….

Read More

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

ഇടുക്കി : മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് നെല്ലിയാനിയിൽ ഷൈനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഇന്നലെ രാത്രി ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB *വാർത്തകളും പരസ്യങ്ങളും…

Read More

ഒടുവിൽ കുമ്മംകല്ല് സ്‌കൂളിന് കെട്ടിട നിർമാണ പെർമിറ്റ്

തൊടുപുഴ: ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 140ഓളം കുട്ടികൾ പഠിക്കുന്ന കു മ്മംകല്ല് ബി.ടി.എം എൽ.പി സ്കൂ‌ളിന് സുരക്ഷിത കെട്ടിടം നിർമിക്കാൻ ഒടുവിൽ തൊടുപുഴ നഗരസഭ അധികൃതർ പെർമിറ്റ് നൽകി. ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് പെർമിറ്റ് നൽകിയത്. ഷീറ്റ് മേഞ്ഞ കെട്ടിട ത്തിന് പകരം കെട്ടിടത്തിന് പ്ലാനും മറ്റും സമർപ്പിച്ച് മാസങ്ങൾ സ്‌കൂൾ അധികൃതർ കാത്തിരുന്നെങ്കിലും അധികൃതർ കനിഞ്ഞില്ല. തുടർന്ന് ഫെബ്രുവരി നാലിന് തൊടുപുഴയിൽ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തിൽ…

Read More

തട്ടേക്കണ്ണിയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; യുവാവ് അറസ്റ്റിൽ

ഇടുക്കി:തട്ടേക്കണ്ണിയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ തട്ടേക്കണ്ണി വലിയകുന്നത്ത് ഡെൽഫിനെ(28) കരിമണൽ പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്ച രാവിലെയാണ് തട്ടേക്കണ്ണി ചെറിയാംകുന്നേൽ മോഹനൻ (58)നെ അയൽവാസിയുടെ വീട്ടുമുറ്റത്ത് ബോധരഹിതനായി കണ്ടെത്തിയത്. ഇതിൽ സംശയം തോന്നിയ പൊലീസ് ഡെൽഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മദ്യപാനത്തിനിടെ പ്രകോപിതനായ ഡെൽഫിൻ മോഹനനെ മർദിച്ച് മുറ്റത്ത് തള്ളുകയായിരുന്നു. പുലർച്ചെ മോഹനൻ വീട്ടുമുറ്റത്ത് ചലനമറ്റ് കിടക്കുന്നത് കണ്ട ഡെൽഫിന്റെ ഭാര്യയാണ് അയൽവാസികളെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും…

Read More

ഓട്ടോറിക്ഷയിൽ യാത്രചെയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഇടുക്കി: കട്ടപ്പന നഗരത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്ലാപ്പറമ്പിൽ സിബി(53) യാണ് പിടിയിലായത്. തിങ്കളാഴ്‌ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ കയറിയ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ്ഐമാരായ എബി ജോർജ്, ജോസഫ് കെ വി,…

Read More

‘കരുതലും കൈത്താങ്ങു’മായി അദാലത്ത്;തൊടുപുഴ താലൂക്ക് തല അദാലത്തിൽ ആകെ 478 അപേക്ഷകൾ

തൊടുപുഴ: ജനങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകളുടെ വിജയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തൊടുപുഴ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മർച്ചൻ്റ് ട്രസ്റ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി. എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പരിപാടിയിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ എംഎൽഎ പി.ജെ ജോസഫ്, ജില്ലാ കളക്ട‌ർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം…

Read More