തൊടുപുഴ: ജനങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകളുടെ വിജയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തൊടുപുഴ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മർച്ചൻ്റ് ട്രസ്റ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി. എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പരിപാടിയിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ എംഎൽഎ പി.ജെ ജോസഫ്, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി. ജേക്കബ്ബ്, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തൊടുപുഴ താലൂക്ക് തല അദാലത്തിൽ ആകെ 478 അപേക്ഷകൾ ലഭിച്ചു. 348 അപേക്ഷകളിൽ തീരുമാനം എടുക്കുകയും 130 അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രിമാരായ റോഷി അഗസ്റ്റിൻ ,വി എൻ വാസവൻ എന്നിവർ അറിയിച്ചു. അദാലത്ത് വേദിയിൽ 20 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
ജില്ലയിലെ അഞ്ച് താലൂക്ക് അദാലത്തുകളിലായി ആകെ 1829 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1035 അപേക്ഷകളിൽ നടപടി സ്വീകരിക്കുകയും 794 അപേക്ഷകൾ നടപടികൾ തുടരുകയുമാണ്. ആകെ 76 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

⏬ Advertisement ⏬
ഇന്നത്തെ സ്വർണവില
22K(916)/Gm ₹:7905
PAWAN 8Gm ₹:63240
✨✨ ആലപ്പാട്ട് ഗോൾഡ് ✨✨
പണയത്തിൽ ഇരിക്കുന്ന സ്വർണ്ണാഭരണങ്ങൾ വിൽക്കണോ?.
എങ്കിൽ ഉടൻ വിളിക്കു :- 🥳🥳💫 – ഉടൻ പണം – 💫🥳🥳
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളും ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.
☎️8606100015, 8606800015