admin

സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിച്ചു

കോതമംഗലം : വാരപ്പെട്ടിയിലെ കൊലപാതകം സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്ന്. കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. വാരപ്പെട്ടി പറയംപടി ഭാഗത്ത് കൂറ്റപ്പിള്ളി വീട്ടിൽ ഫ്രാൻസിസിനെയാണ് (61)കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശിയായ സിജോയാണ് കൊല്ലപ്പെട്ടത്. നവംബർ18 ന് രാത്രിയാണ് സംഭവം.ഇരുവരും പകൽഒരുമിച്ച് മദ്യപിച്ചിരുന്നു. 25000 രൂപ സിജോയ്ക്ക് പ്രതി വായ്പ നൽകിയിരുന്നതായി പറയുന്നു. ഇത് തിരികെ ചോദിച്ച് രാത്രി വാക്കു തർക്കമുണ്ടാവുയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പിക്കാസിന് തലയ്ക്ക് അടിച്ചാണ് ഫ്രാൻസിസ് സിജോയെ കൊന്നത്.ഇൻസ്പെക്ടർ…

Read More

മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ കുട്ടികളുമായി വിനോദ സഞ്ചാരത്തിന് വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

ഇടുക്കി : മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിൽനിന്നും മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. #newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #munnar #accident #accidentnews #jeepaccident #students

Read More

കന്യാകുമാരി കടലിനു മുകളിലായി ന്യൂനമർദം; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഈ മാസം 22 ന് ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനും ഇത് 48 മണിക്കൂറിൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതേതുടർന്ന് സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയും ഒറ്റപ്പെട്ട ശ്കതമായ മഴയും ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.പത്ത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

Read More

പോക്കറ്റിൽനിന്ന് പണമെടുത്തത് തിരിച്ചു ചോദിച്ച വൈരാഗ്യത്തിന് സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

കൊച്ചി: പോക്കറ്റിൽനിന്ന് പണമെടുത്തത് തിരിച്ചു ചോദിച്ച വൈരാഗ്യത്തിന് സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പള്ളുരുത്തി ചെറിയപറമ്പിൽ വീട്ടിൽ എസ്. ആൻ്റണി (ആൻ്റപ്പൻ-51) യെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പിറവം കാരിക്കോട് അഞ്ചുസെന്റ്റ് കോളനിയിൽ നെല്ലിക്കുഴി വീട്ടിൽ ജോസഫിനെ (56) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 40 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 12.50-ന് കടവന്ത്ര എസ്എ റോഡിൽ ജിസിഡിഎ ജങ്ഷന് സമീപത്തുള്ള മെട്രോ പില്ലർ 780-നും 781-നും…

Read More

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട് മാസത്തെ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒരു ഗുണഭോക്താവിന് ഇത്തവണ 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നിൽക്കുന്ന 1600 രൂപയും (അവസാന ഗഡു) നവംബർ മാസം മുതല്‍ വർധിപ്പിച്ച 2000 രൂപയും ചേർന്നാണ് ഈ തുക. ഇതോടുകൂടി പെൻഷൻ കുടിശ്ശിക പൂർണമായും തീർക്കപ്പെടും. #newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #pension

Read More

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

കോട്ടയം മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് തീർത്ഥാടകരുടെ വാഹനം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിച്ചുകയറിയത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായി, ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. #newsupdate #latestnews #newshour #newslive…

Read More

വളഞ്ഞങ്ങാനത്ത് ലോറി മൺതിട്ടയിൽ ഇടിച്ച് അപകടം

ഇടുക്കി: കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി മൺതിട്ടയിൽ ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. സേലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് കാലിത്തീറ്റിയുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. പിന്നാലെ വന്ന വാഹനയാത്രികരാണ് ലോറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. മണ്ഡലകാലം ആരംഭിച്ചതോടെ ദേശീയപാതയിൽ അപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എംവിഡി ബോധവൽക്കരണ പരിപാടിയും പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. #newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #accident #accidentnews #lorryaccident #idukki #kuttikkanam #valanjaganam

Read More

ബേട്ടി ബെചാവോ ബേട്ടി പഠാവോ: ഇടുക്കി ജില്ലാ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു.

മൂലമറ്റം : ഇടുക്കി ജില്ലാ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ മൂലമറ്റം ഗേൾസ് പ്രീ മെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ബേട്ടി ബെചാവോ ബേട്ടി പഠാവോ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. വനിതാ സെല്ലിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശ്രീദേവി യൂ എസ് ക്ലാസ്സ്‌ നയിച്ചു. പോലീസില്‍ നിയമസഹായം തേടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, അവരുടെ വേവലാതികള്‍ യാതൊരു ഭയമോ, തടസ്സമോ കൂടാതെ അവര്‍ക്ക് നേരിട്ട് അറിയിക്കുവാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക, സ്വീകരിച്ച പരാതികൾ, ആവശ്യമുണ്ടെങ്കില്‍ ഉന്നത അധികാരികളിലേക്ക് എത്തിക്കുവാനുള്ള…

Read More

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇടുക്കി : പീരുമേട് തട്ടാത്തികാനത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ശക്തമായ മൂടൽമഞ്ഞും മഴയും ആണ് അപകടത്തിന് കാരണമായത് നിയന്ത്രണം നഷ്ടമായ വാഹനം റോഡിന്റെ വശത്തെ ഓടയിലേക്ക് മറിയുകയായിരുന്നു വാഹന യാത്രക്കാരെ നിസ്സാരപരിക്കുകളോട് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. #newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #accident #accidentnews #peerimedu #caraccident

Read More

തൊടുപുഴയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രെമിച്ച സംഘത്തിലെ 3 പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

തൊടുപുഴഃ കഴിഞ്ഞദിവസം കുമ്മങ്കല്ല് ഭാഗത്തുനിന്നും കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം നടന്നിരുന്നു. അന്ന് അതിനു ശ്രമിച്ചവരെന്നു കരുത്തപ്പെടുന്നവരെയാണ് ഇന്ന് രാവിലെ ഇടവെട്ടി പെട്രോൾ പമ്പിന് സമീപം നാട്ടുകാർ ചേർന്ന് തടഞ്ഞു വച്ചത്. തുടർന്ന് 2 സ്ത്രീകളും ഒരു പുരുഷനും അടങ്ങിയ സംഘത്തെ നാട്ടുകാർ തൊടുപുഴ പോലീസിന് കൈമാറുകയും ചെയ്തു. കർണാടക രജിസ്‌ട്രേഷൻ ഉള്ള ഇക്കോ വാനിലാണ് തട്ടിപ്പുസംഘം എന്ന് അനുമാനിക്കുന്നവർ എത്തിയത്. പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചോദ്യംചെയ്യലിലൂടെയെ കൂടുതൽ വിവരങ്ങൾ അറിയാൻ…

Read More