തൊടുപുഴഃ കഴിഞ്ഞദിവസം കുമ്മങ്കല്ല് ഭാഗത്തുനിന്നും കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം നടന്നിരുന്നു. അന്ന് അതിനു ശ്രമിച്ചവരെന്നു കരുത്തപ്പെടുന്നവരെയാണ് ഇന്ന് രാവിലെ ഇടവെട്ടി പെട്രോൾ പമ്പിന് സമീപം നാട്ടുകാർ ചേർന്ന് തടഞ്ഞു വച്ചത്. തുടർന്ന് 2 സ്ത്രീകളും ഒരു പുരുഷനും അടങ്ങിയ സംഘത്തെ നാട്ടുകാർ തൊടുപുഴ പോലീസിന് കൈമാറുകയും ചെയ്തു. കർണാടക രജിസ്‌ട്രേഷൻ ഉള്ള ഇക്കോ വാനിലാണ് തട്ടിപ്പുസംഘം എന്ന് അനുമാനിക്കുന്നവർ എത്തിയത്. പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചോദ്യംചെയ്യലിലൂടെയെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #thodupuzha #edavetty

