സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി

പാല : പാല മേവടയിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. സംഭവത്തിൽ പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മുൻപ് മീനച്ചിലിൽ നിന്നും കാണാതായ 84 കാരൻ്റയാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പോലീസ്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 21 നാണ് 84 കാരനായ മാത്യു തോമസിനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോൾ അസ്ഥികൂടം കിട്ടിയത്.

Read More

ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

ഏറ്റുമാനൂർ : കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം നടത്തിയത്.ഈ സമയത്ത് തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പ്രതി ജിബിൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ☎️📲 ചരമ അറിയിപ്പുകളും,…

Read More

കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് അപകടം

മേലുകാവ്: മേലുകാവ് വില്ലേജ്പടിയിൽ കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ആളപായമില്ല. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #car #bike #accident #news #updates #onlinemedia #nattuvarthakal

Read More

റോഡരികിൽ ടയർ താഴ്ന്നു ; കണ്ടതോ പഴക്കമുള്ള കിണർ

കോട്ടയം : ഇന്നലെ വൈകുന്നേരം 5. 15 മണിക്ക് സെന്റ്. മേരീസ്‌ റോഡിൽ (മണർകാട് പള്ളിക്കും ആശുപത്രിക്കും ഇടയിലുള്ള കണിയാൻകുന്നിലേക്കുള്ള വഴി) ടയർ താഴ്ന്നു അവിടെ കണ്ടെത്തിയ പഴക്കമുള്ള കിണർ.

Read More