ബേട്ടി ബെചാവോ ബേട്ടി പഠാവോ: ഇടുക്കി ജില്ലാ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു.

മൂലമറ്റം : ഇടുക്കി ജില്ലാ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ മൂലമറ്റം ഗേൾസ് പ്രീ മെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ബേട്ടി ബെചാവോ ബേട്ടി പഠാവോ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. വനിതാ സെല്ലിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശ്രീദേവി യൂ എസ് ക്ലാസ്സ്‌ നയിച്ചു. പോലീസില്‍ നിയമസഹായം തേടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, അവരുടെ വേവലാതികള്‍ യാതൊരു ഭയമോ, തടസ്സമോ കൂടാതെ അവര്‍ക്ക് നേരിട്ട് അറിയിക്കുവാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക, സ്വീകരിച്ച പരാതികൾ, ആവശ്യമുണ്ടെങ്കില്‍ ഉന്നത അധികാരികളിലേക്ക് എത്തിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി വീട്ടിലോ, ജോലി സ്ഥലങ്ങളിലോ, പൊതുസ്ഥലങ്ങളിലോ ഉള്ള അതിക്രമങ്ങളെ ചെറുക്കുകയും, സംരക്ഷണം നല്‍കുകയും ചെയ്യുക, തുടങ്ങിയ സേവനങ്ങള്‍ ഇടുക്കി വനിതാ സെല്ലിന്‍റെയും, വനിതാ ഹെല്‍പ്പ് ലൈനുകളുടേയും നേതൃത്ത്വത്തില്‍ ഇടുക്കി ജില്ലയില്‍ ചെയ്തുവരുന്നു.

#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews

Leave a Reply

Your email address will not be published. Required fields are marked *