ഇടുക്കി: കുമളി- മൂന്നാർ സംസ്ഥാനപാതയിൽ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മൈലാടുംപാറ മാലികുടിയിൽ അനൂപ് ജോർജിനാണ് പരിക്കേറ്റത്. ബുധനാഴ്‌ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി മൈലാടുംപാറയ്ക്ക് സമീപം കാട്ടുപന്നിക്കൂട്ടം അനൂപിന്റെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിൻ്റെ കാലിനും കൈയ്ക്കും പരിക്കേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
⏬️Click to Join⏬️ https://chat.whatsapp.com/Jdnr0ew3VxzFEJfKICs8Pk
⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️
☎️https://wa.me/message/FJXDNGIRM3KGN1
#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #elappara #elapparanews #vandiperiyar #vandiperiyarnews #idukki #idukkinews #kattappana #kattappananews #adimali #Adimaly #adimalynews #adimalinews