തൊടുപുഴ :പാലാ – തൊടു പുഴ റോഡിൽ കുറിഞ്ഞിക്ക് സമീപം ചൂരപ്പട്ട വളവിനും കുഴിവേലി വളവിനും ഇടയിൽ കാർ ഓടയിൽ വീണ് യുവതി മരിച്ചു. ആർപ്പൂക്കര കരിപ്പത്തട്ട് കൊട്ടാരത്തിൽ ജോസ്മ (36) ആണ് മരിച്ചത്. ഡ്രൈവർ അയ്മനം ചിദംബരം വീട്ടിൽ രജ്ഞിത്ത് (35), ആർപ്പുക്കര കുന്നുകാലയിൽ, നീതു സനീഷ് (36), വാഹന ത്തിന്റെ ഉടമയായ കാണക്കാരി എസ്.ബി.ഐക്ക് സമീപം മാലിപ്പറമ്പ് വീട്ടിൽ ജോജോ (32) എന്നിവരെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീതുവിന്റെ നില ഗുരുതരമാണ്. തൊടുപുഴ ഭാഗത്തു നിന്നും പാലാ ഭാഗത്തേപോവുകയായിരുന്ന കാറാണ് ഇന്നലെ വൈകി ട്ട് 6 ന് അപകടത്തിൽപ്പെ ട്ടത്. അമിത വേഗത്തിലെത്തിയ കാർ റോഡ് സൈഡിലെ ഓടയിലേയ്ക്ക് വീണ് ഓടയിലൂടെ 100 മീറ്ററോളം തെന്നി ഇടിച്ച് നിൽക്കുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് കാർ പുറത്തെടുത്ത ശേഷമാണ് ജോസ്നയെ പുറത്തെടുക്കാനായത്.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #elappara #elapparanews #vandiperiyar #vandiperiyarnews #idukki #idukkinews #kattappana #kattappananews #adimali #Adimaly #adimalynews #adimalinews #thodupuzha #thidupuzhanews #thodupuzhavartha