അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

തൃശ്ശൂർ: പടിയൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

മകള്‍ രേഖയുടെ ഭർത്താവായ പ്രേംകുമാറിന്റെ ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറത്തിറക്കിയത്.
2019 ല്‍ ഉദയംപേരൂരില്‍ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച്ചയാണ് വീടിനുള്ളില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുർഗന്ധം വന്നതിനെ തുടർന്ന് അയല്‍വാസികള്‍ അറിയിച്ചതിനെ തുടർന്ന് മറ്റൊരു മകള്‍ വീട്ടില്‍ എത്തി നോക്കിയപ്പോഴാണ് വിവരം പുറത്തിറിയുന്നത്. വീടിൻ്റെ പിറക് വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച്‌ കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

⏬️Click to Join⏬️ https://chat.whatsapp.com/DImvRqA4iGqBDustJs8exM

⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️

☎️https://wa.me/message/FJXDNGIRM3KGN1

#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #thrissur #thrissurnews #guruvayoor #kalady #angamali #malayattoor #koratti #athirappilly

Leave a Reply

Your email address will not be published. Required fields are marked *