കൊച്ചി : ആലുവയിൽ ഏഴ് സ്ത്രീകളടക്കം 12 അംഗ പെൺവാണിഭ സംഘം പിടിയിൽ. റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ആലുവ ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്ന് ഇവരെ പിടികൂടിയത്. വാണി, ഷീന, സുനിത, ഷഹന, വിജി, മനു രാജ്, സായിഫ, ഷിജി, ഷൈനി. സാബിത്, അമൽ, ലിബിൻ എന്നിവരാണ് പിടിയിലായത്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. മൂന്ന് മുറികളിൽ നിന്നാണ് ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടിയത്. കൂടാതെ ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാരും പിടിയിലായി . മുറിയുടെ കതക് തകർത്താണ് പൊലീസ് അകത്തുകടന്നത്. നിരവധി മൊബൈൽ ഫോണുകൾ, മദ്യം, ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പിടികൂടി. പെൺവാണിഭം നടക്കുന്നതായുള്ള സൂചനയെ തുടർന്ന് ഹോട്ടൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനംനടത്തി വന്ന വൻ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1