കാഴ്ചപരിമിതർക്ക് സ്‌മാർട്ട് കെയിൻ വിതരണം ചെയ്തു

കുടയത്തൂർ : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കിയ കാഴ്‌ച പരിമിതർക്കുള്ള സ്മാർട്ട് കെയിനിന്റെ വിതരണോദ്ഘാടനം കുടയത്തൂർ ലൂയി ബ്രെയിൽ സ്മ‌ാരക വിദ്യാലയത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു‌. വൈസ് പ്രസിഡന്റ്റ് ജിജി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. ഷിയാസ് ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൈസി ഡെനിൽ, മെമ്പർമാരായ ആൽബർട്ട് ജോസ്, കെ.കെ. രവി, ടെസിമോൾ മാത്യു, മിനി ആൻ്റണി എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളിലെ 20 പേർക്കാണ് റിമോട്ട് സെൻസോടു കൂടിയ ആധുനിക സ്‌മാർട്ട് കെയിൻ വിതരണം ചെയ്തത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#kudayathoor #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *