കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മഴക്കാല രോഗങ്ങൾക്കെതിരെ ശുചീകരണ – പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി സുമിത സാബുവിന്റെ നേതൃത്വത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷിവാഗോ തോമസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനു ഇ പി ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകി. ശ്രീമതി ശ്രീജ JHI, മരുതൂർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജിഷ ടീച്ചർ, അംഗൻവാടി വർക്കർ ഗ്രേസി പോൾ, അംഗൻവാടി ഹെല്പർ ശ്രീമതി സലു സുകു, വാർഡ് CDS മെമ്പർ ഉം ഹരിതകർമ സേന അംഗവുമായ ശ്രീമതി മേഴ്‌സി ജോളി, ഹരിത കർമ സേന അംഗം ശ്രീമതി ഗീത കൃഷ്‌ൻകുട്ടി, എ ഡി സ് അംഗം ശ്രീമതി ബബിത സജീവ്, കുടുംബശ്രീ അംഗങ്ങൾ ആയ ശ്രീമതി സ്വപ്ന അനിൽകുമാർ, ശ്രീമതി സ്വപ്ന സുരേഷ്, ബിന്ദു വിമൽകുമാർ, കൊട്ടാരത്തിൽ ജോസ് തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.
#kallorkkadunews #health
