
ബൈക്ക് അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരണപ്പെട്ടു
തൊടുപുഴ : ആയവന ഏനാനല്ലൂർ തൈപ്പറമ്പിൽ അനുജിത്ത് ശിവനാണ് (20) മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രി 9 മണിയോടെ മൂവാറ്റുപുഴ ഭാഗത്തേക്ക് അനുജിത്തിന്റെ സുഹൃത്ത് അബിജിത്തിനൊപ്പം ബൈക്കിൽ യാത്രചെയ്യവേ, ബൈക്ക് കുഴിമ്പിത്താഴം ഭാഗത്തെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായി കലുങ്കിലിടിച്ച് അപകടമുണ്ടാകുകയും, ബൈക്കിന് പിന്നിലിരുന്നിരുന്ന അനുജിത്ത് ഇടിയുടെ ആഘാതത്തിൽ തെറിച്ച് കലുങ്കിൽ തലയിടിച്ചു വീഴുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ഇവരെ ആലുവ രാജഗിരിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ ഇന്നലെ രാവിലെയാണ് അനുജിത്തിന് മരണം സംഭവിച്ചത്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു….