ഇടുക്കി: ശാന്തൻപാറ പള്ളിക്കുന്നിൽ മരത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. പള്ളിക്കുന്ന് കവിതാഭവനിൽ ദുരൈ (55) ആണ് മരിച്ചത്. ഏലത്തോട്ടത്തിലെ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ദുരൈ തൽക്ഷണം മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.