വാഴക്കുളം : പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റൗഷാൻ അലി (സുഹൈൽ-22) നെയാണ് ഇന്ന് രാവിലെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴക്കുളം സെൻട്രൽ ജംഗ്ഷനിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പുറമേയുള്ള കഴുക്കോലിലാണ് റൗഷാൻ അലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി പത്തരയോടെ റൗഷാൻ അലിക്ക് ഫോൺ വരികയും, ഫോണിൽ സംസാരിച്ച് താമസസ്ഥലത്തുനിന്ന് പുറത്തുപോവുകയും ചെയ്‌തിരുന്നുവെന്നാണ് കൂടെ താമസിക്കുന്ന് അന്യസംസ്ഥാനതൊഴിലാളികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇവർ തന്നെയാണ് പുലർച്ചെ റൗഷാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും. അഞ്ച് മാസം മുൻപ് നിർമ്മാണ തൊഴിലാളിയായാണ് റൗഷാൻ കേരളത്തിലെത്തുന്നത്. വാഴക്കുളം പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
#Vazhakkulamnews #suicidenews
