ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

തൊടുപുഴ : ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറമേലൂർ നെല്ലിക്കുന്നത്ത് ഗോപാലകൃഷ്ണണൻ്റെയും നിഷയുടെയും മകൾ നിഖിതയാണ് (20) മരിച്ചത്. സ്വകാര്യ കണ്ണട വിൽപ്പന കമ്പനിയുടെ തൊടുപുഴ ഔട്ട്ലറ്റ്ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. അലർജി വഷളായതോടെ നിഖിതയ്ക്ക് ന്യുമോണിയ പിടിപെട്ടിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്‌ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. നിഖിതയ്ക്ക്കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തിൽ…

Read More

ഇടുക്കി തോപ്രാംകുടിയിൽ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: തോപ്രാംകുടിയിൽ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി എം.എസ് (14) ആണ് മരിച്ചത്. ഇന്നലെ (ഞായർ) ഉച്ചഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read More

ന്യൂമാൻ കോളേജിൽ സൗജന്യ അവധിക്കാല ഇംഗ്ലീഷ് ഗ്രാമർ – ഭാഷാ പരിശീലനക്കളരി

തൊടുപുഴ : ഹൈസ്കൂൾ കുട്ടികൾക്കായി തൊടുപുഴ ന്യൂമാൻ കോളേജിൽ സൗജന്യ അവധിക്കാല ഇംഗ്ലീഷ് ഗ്രാമർ – ഭാഷാ പരിശീലനക്കളരി നടത്തുന്നു. ഏപ്രിൽ 8 തിങ്കൾ മുതൽ 12 വെള്ളി വരെ രാവിലെ 10.00am മുതൽ 3.00pm വരെ ആണ് ക്ലാസ്സ് സമയം. ഉച്ചഭക്ഷണം കുട്ടികൾ തന്നെ കൊണ്ടുവരണം. ലാംഗ്വേജ് ലാബ്, തിയേറ്റർ, സ്മാർട്ട് ക്ലാസ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്ന ക്ലാസ്സിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു.

Read More

ഉടുമ്പന്നൂർ ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ ബുള്ളറ്റ് കാറിലിടിച്ച് അപകടം

ഉടുമ്പന്നൂർ : ക്രിസ്ത്യൻ പള്ളിക്ക് മുമ്പിൽ വച്ച് ഇന്നലെ വൈകിട്ട് ബുള്ളറ്റ് ബൈക്ക് ആൾട്ടോ കാറിലിടിച്ച് അപകടം. തൊടുപുഴ ഭാഗത്തു നിന്നും വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻഭാഗവും റിമ്മും തകർന്നു. കാറിന്റെ മുൻഭാഗവും തകർന്നു. സാരമായ പരിക്കു പറ്റിയ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് നാട്ടുകാർ നൽകിയ അറിവ്. വാഹന യാത്രികരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ഉടുമ്പന്നൂർ മഞ്ചിക്കല്ലിൽ കാർ ബൈക്കിലിടിച്ച് അപകടം

മലയാറ്റൂർ: തീർത്ഥാടകർ സഞ്ചരിച്ച കാർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരും വഴി ഉടുമ്പന്നൂർ മഞ്ചിക്കല്ലിന് സമീപം എതിർ ദിശയിൽ വന്ന പൾസർ ബൈക്കിലിടിച്ച് അപകടം. ബൈക്ക് പൂർണ്ണമായും അപകടത്തിൽ തകർന്നിട്ടുണ്ട്. ഇരു വാഹന യാത്രികരും ഇടുക്കി ഉപ്പുകുന്ന് സ്വദേശികളാണ്. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്കിൽ സഞ്ചരിച്ച രണ്ടു യാത്രികരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകട ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read More

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥിയായ കോതമംഗലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബി.കോം വിദ്യാർത്ഥി വസുദേവ് റെജി (20) ആണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ് വസുദേവ്. താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

Read More

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനം. അന്യസംസ്ഥാന തൊഴിലാളി മരിച്ചു, സിപിഐ നേതാവടക്കം പത്തുപേർ അറസ്റ്റിൽ

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സിപിഐ അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിയടക്കം, പത്തുപേരെ പോലിസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. വെസ്റ്റ് ബംഗാൾ സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് പ്രാഥമിക വിവരം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുർവേദ ആശുപത്രിക്ക് സമീപം നാട്ടുകാർ അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തതായിരുന്നു മർദനം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ്…

Read More

വീട്ടമ്മയെ ആക്രമിച്ച 16 കാരന്റെ ഫോൺ ഹിസ്റ്ററി കണ്ട് മൂക്കത്ത് വിരൽ വച്ച് പോലീസ്

ഇടുക്കി : വീട്ടമ്മയെ ആക്രമിച്ച 16 കാരൻ അറസ്റ്റിൽ. ആൺകുട്ടിയുടെ ഫോൺ പരിശോധിച്ച പോലീസുകാർ ഞെട്ടി. ഫോണിൽ നിറയെ അശ്ളീല ചിത്രങ്ങളും വീഡിയോകളും. മുഖത്ത് മുളകുപൊടി എറിഞ്ഞശേഷമായിരുന്നു കൗമാരക്കാരെ വീട്ടമ്മയെ കടന്നുപിടിച്ചത്. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ അയൽക്കാരനായ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തിൽ പോലീസിൻ്റെ സംശയം. എന്നാൽ, 16-കാരന്റെ ഫോൺ പരിശോധിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. ‘അയൽവാസിയായ ആന്റിയെ എങ്ങനെ പീഡിപ്പിക്കാം’ എന്നതുൾപ്പെടെ കൗമാരക്കാരൻ ഇന്റർനെറ്റിൽ തിരഞ്ഞത് അശ്ലീലമായ കാര്യങ്ങൾ…

Read More

അടിമാലിയിൽ കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു

ഇടുക്കി : അടിമാലിയിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി ആദർശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആദർശിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി ആദർശ് മാനസിക…

Read More

തൊടുപുഴയാറ്റിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

തൊടുപുഴ : തൊടുപുഴയാറ്റിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മടക്കത്താനം അച്ചൻകവല കിഴക്കിനേത്ത് വീട്ടിൽ മൊയ്തീന്റെ മകൻ അജ്‌മൽ (15) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ അച്ചൻ കവല കടവിൽ രണ്ടു സുഹൃത്തുക്കളുമൊത്ത് തൊടുപുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അജ്‌മൽ. കുളിക്കുന്നതിനിടെ അജ്‌മൽ കാൽ വഴുതി പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ കടവിൽ നിന്ന് 200 മീറ്റർ ദൂരെ മാറി മൃതദേഹം…

Read More