വീട്ടമ്മയെ ആക്രമിച്ച 16 കാരന്റെ ഫോൺ ഹിസ്റ്ററി കണ്ട് മൂക്കത്ത് വിരൽ വച്ച് പോലീസ്

ഇടുക്കി : വീട്ടമ്മയെ ആക്രമിച്ച 16 കാരൻ അറസ്റ്റിൽ. ആൺകുട്ടിയുടെ ഫോൺ പരിശോധിച്ച പോലീസുകാർ ഞെട്ടി. ഫോണിൽ നിറയെ അശ്ളീല ചിത്രങ്ങളും വീഡിയോകളും. മുഖത്ത് മുളകുപൊടി എറിഞ്ഞശേഷമായിരുന്നു കൗമാരക്കാരെ വീട്ടമ്മയെ കടന്നുപിടിച്ചത്. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ അയൽക്കാരനായ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തിൽ പോലീസിൻ്റെ സംശയം. എന്നാൽ, 16-കാരന്റെ ഫോൺ പരിശോധിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. ‘അയൽവാസിയായ ആന്റിയെ എങ്ങനെ പീഡിപ്പിക്കാം’ എന്നതുൾപ്പെടെ കൗമാരക്കാരൻ ഇന്റർനെറ്റിൽ തിരഞ്ഞത് അശ്ലീലമായ കാര്യങ്ങൾ തിരഞ്ഞിരുന്നു.

മൊബൈൽഫോണിൽ ഇൻ്റർനെറ്റ് സെർച്ച് ഹിസ്റ്ററി പരിശോധിച്ചതോടെയാണ് പോലീസ് ഇക്കാര്യം കണ്ടുപിടിച്ചത്. കൗമാരക്കാരനെ ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *