മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനം. അന്യസംസ്ഥാന തൊഴിലാളി മരിച്ചു, സിപിഐ നേതാവടക്കം പത്തുപേർ അറസ്റ്റിൽ

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സിപിഐ അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിയടക്കം, പത്തുപേരെ പോലിസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.

വെസ്റ്റ് ബംഗാൾ സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് പ്രാഥമിക വിവരം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുർവേദ ആശുപത്രിക്ക് സമീപം നാട്ടുകാർ അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തതായിരുന്നു മർദനം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *