മലയാറ്റൂർ: തീർത്ഥാടകർ സഞ്ചരിച്ച കാർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരും വഴി ഉടുമ്പന്നൂർ മഞ്ചിക്കല്ലിന് സമീപം എതിർ ദിശയിൽ വന്ന പൾസർ ബൈക്കിലിടിച്ച് അപകടം.
ബൈക്ക് പൂർണ്ണമായും അപകടത്തിൽ തകർന്നിട്ടുണ്ട്. ഇരു വാഹന യാത്രികരും ഇടുക്കി ഉപ്പുകുന്ന് സ്വദേശികളാണ്.
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്കിൽ സഞ്ചരിച്ച രണ്ടു യാത്രികരെയും ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകട ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
