ഉടുമ്പന്നൂർ ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ ബുള്ളറ്റ് കാറിലിടിച്ച് അപകടം

ഉടുമ്പന്നൂർ : ക്രിസ്ത്യൻ പള്ളിക്ക് മുമ്പിൽ വച്ച് ഇന്നലെ വൈകിട്ട് ബുള്ളറ്റ് ബൈക്ക് ആൾട്ടോ കാറിലിടിച്ച് അപകടം.

തൊടുപുഴ ഭാഗത്തു നിന്നും വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻഭാഗവും റിമ്മും തകർന്നു. കാറിന്റെ മുൻഭാഗവും തകർന്നു.

സാരമായ പരിക്കു പറ്റിയ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് നാട്ടുകാർ നൽകിയ അറിവ്. വാഹന യാത്രികരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *