തൊടുപുഴ : ഹൈസ്കൂൾ കുട്ടികൾക്കായി തൊടുപുഴ ന്യൂമാൻ കോളേജിൽ സൗജന്യ അവധിക്കാല ഇംഗ്ലീഷ് ഗ്രാമർ – ഭാഷാ പരിശീലനക്കളരി നടത്തുന്നു.
ഏപ്രിൽ 8 തിങ്കൾ മുതൽ 12 വെള്ളി വരെ രാവിലെ 10.00am മുതൽ 3.00pm വരെ ആണ് ക്ലാസ്സ് സമയം. ഉച്ചഭക്ഷണം കുട്ടികൾ തന്നെ കൊണ്ടുവരണം.
ലാംഗ്വേജ് ലാബ്, തിയേറ്റർ, സ്മാർട്ട് ക്ലാസ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്ന ക്ലാസ്സിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു.
