ഇടുക്കി: തോപ്രാംകുടിയിൽ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി എം.എസ് (14) ആണ് മരിച്ചത്.
ഇന്നലെ (ഞായർ) ഉച്ചഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.