ഇടുക്കി : അടിമാലിയിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി ആദർശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആദർശിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി ആദർശ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
