തൊടുപുഴയാറ്റിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

തൊടുപുഴ : തൊടുപുഴയാറ്റിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മടക്കത്താനം അച്ചൻകവല കിഴക്കിനേത്ത് വീട്ടിൽ മൊയ്തീന്റെ മകൻ അജ്‌മൽ (15) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ അച്ചൻ കവല കടവിൽ രണ്ടു സുഹൃത്തുക്കളുമൊത്ത് തൊടുപുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അജ്‌മൽ. കുളിക്കുന്നതിനിടെ അജ്‌മൽ കാൽ വഴുതി പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ കടവിൽ നിന്ന് 200 മീറ്റർ ദൂരെ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

കദളിക്കാട് വിമലമാതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അജ്മൽ . എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

മാതാവ് : സബീന, സഹോദരങ്ങൾ : മുഹമ്മദ് അസ്ലം, ആബിദ്. പിതാവ് മൊയ്‌തീൻ വിദേശത്താണ് ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *