കൊച്ചി : പെരുമ്പാവൂരിൽ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശിയായ എൽദോസ്, മകൾ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്പാവൂർ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലാണ് ടിപ്പർ ലോറി വന്നതെന്ന് നാട്ടുകാർ പ്രതികരിച്ചു. ടിപ്പർ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം 10 മീറ്ററോളം നിരങ്ങി നീങ്ങിയ ശേഷമാണ് ടിപ്പർ നിന്നത്.
കോയമ്പത്തൂരിൽ നേഴ്‌സിംഗ് വിദ്യാർത്ഥിയാണ് ബ്ലസി. അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കാൻ ലക്ഷ്യമിട്ടാണ് ബ്ലസി പിതാവിനെയും കൂട്ടി വീട്ടിൽ നിന്നിറങ്ങിയത്. അങ്കമാലി റെയിൽവെ സ്‌റ്റേഷനിലേയ്ക്കുള്ള യാത്രയിലാണ് ഇരുവർക്കും ജീവൻ നഷ്ടമായത്.
