ഗ്യാസ് വീടിനുള്ളിൽ തുറന്നുവിട്ടതിനുശേഷം ഗൃഹനാഥൻ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കല്ലൂർക്കാട് : ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടശേഷം യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസൺ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 ഓടെയാണ് ജോൺസണെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയും, കുട്ടിയും വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയം വാതിലടച്ച് വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറും തുറന്ന് വിട്ട ശേഷം ജോൺസൺ തൂങ്ങിമരിക്കുകയായിരുന്നു.

മുറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപെട്ട ഭാര്യ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മുറിയിലെ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

തുടർന്ന് കല്ലൂർക്കാട് ഫയർഫോഴ്‌സും, പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഭാര്യ : ശോഭ, മകൾ : ജുവാന.

Leave a Reply

Your email address will not be published. Required fields are marked *