പുറത്തെത്തിയാൽ ആന അക്രമിക്കാൻ സാധ്യത ഉള്ളതിനാൽ കോട്ടപ്പടിയിലെ 4 വാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തി.
കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. പുലർച്ചെ രണ്ടുമണിയോടെ കിണറ്റിൽ വീണ ആനയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. മണ്ണുമാന്തിയന്ത്രം ഇതുവരെ കിണറ്റിന് അടുത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ആനയെ കരയ്ക്ക് എത്തിക്കുന്നത് വൈകിയേക്കുമെന്നാണു വിവരം. ആന കിണറ്റിൽപ്പെട്ടതിനെ തുടർന്ന് നാലുവാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആന കിണറ്റിൽനിന്നും സ്വയം കരകയറാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. കഴിഞ്ഞ 10 മണിക്കൂറോളമായി…

