ഇതരസംസ്ഥാനക്കാരനായ യുവാവ് കനാലിൽ മുങ്ങി മരിച്ചു

കോതമംഗലം : കോട്ടപ്പടി നൂലേലിച്ചിറക്ക് സമീപം പെരിയാർവാലി ലോ ലെവൽ കനാലിൽ ഒറീസ സ്വദേശി മുങ്ങിമരിച്ചു. ഒറിസ അജാസ്‌പൂർ സ്വദേശി രജത് ജന (21) ആണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ടാണ് ദുരന്തം. കോതമംഗലത്തുനിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ സ്ക്യൂബാ ടീം നടത്തിയ തിരച്ചിലിൽ മൃതദ്ദേഹം കണ്ടെടുത്തു.

ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ പി.എം റഷീദ്, ബേസിൽ ഷാജി, കെ.എം അഖിൽ, ആർ.എച്ച് വൈശാഖ്, ജലേഷ്‌കുമാർ, രാമചന്ദ്രൻ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി..

മൃദദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കോട്ടപ്പടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *