പ്രാർത്ഥനകൾ വിഫലമായി കുഞ്ഞ് ഹന ഫാത്തിമ യാത്രയായി

മൂവാറ്റുപുഴ : പ്രതീക്ഷകൾ വിഫലമായി കുഞ്ഞ് ഹന ഫാത്തിമ യാത്രയായി. വെള്ളിയാഴ്ച രണ്ടാർക്കരയിൽ മുത്തശ്ശിയുടെ കൂടെ പുഴയിലിറങ്ങി കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഹന ഫാത്തിമ (10) ആണ് ഇന്നലെ രാത്രി 8.30 ഓടെ മരിച്ചത്. വെള്ളിയാഴ്‌ച 11 ഓടെ നഗരസഭ പതിനൊന്നാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് അപകടമുണ്ടായത്.

കൊച്ചുമക്കളോടൊപ്പം മൂവാറ്റുപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തശ്ശി ആമിന (60) കൊച്ചുമകൾ ഫർഹ ഫാത്തിമ (12) ഉം വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിക്കുകയായിരുന്നു. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമാണ് ആമിനയും കൊച്ചുമക്കളും കടവിലെത്തിയത്. അപകടത്തിൽപ്പെട്ട കൊച്ചുമക്കളെ രണ്ടുപേരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം തുടർ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *