ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

കോതമംഗലം : പെയിന്റിംഗിനിടെ വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പുതുപ്പാടി പാറപ്പാട്ട് രാജേഷ് (ഉണ്ണി 54) ആണ് മരിച്ചത്. വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം.

കഴിഞ്ഞ വെള്ളിയാഴ്ച്ച ആയിരുന്നു അപകടം. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉണ്ണിയെ ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു.

സംസ്കാരം ഇന്ന്. ഭാര്യ : പ്രിയ, മകൾ : നന്ദന.

Leave a Reply

Your email address will not be published. Required fields are marked *