ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന ദർശനം നാളെ
ഏറ്റുമാനൂർ : മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12-ന് ആസ്ഥാന മണ്ഡപത്തിൽ നടക്കും. പുലർച്ചെ 2-നാണ് വലിയ വിളക്ക്. ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ഠിക്കുന്ന മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലുമായാണു പൊന്നാനകളെ അണിനിരത്തുന്നത്. സ്വർണത്തിടമ്പിനു മുൻപിൽ അരയാനയെ അൽപ്പം ഉയർത്തിവയ്ക്കും. ഭക്തർക്കു ദർശനത്തിനായാണിത്. രാത്രി 11.30-നു ശ്രീകോവിലിൽനിന്നു മഹാദേവനെ ആസ്ഥാനമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ഏഴരപ്പൊന്നാന ദർശനത്തിനു ഒരുക്കം ആരംഭിക്കുന്നത്. രാത്രി 12-നു നിലവിളക്കുകളുടെയും കർപ്പൂര ദീപങ്ങളുടെയും പൊൻപ്രഭയിൽ ഏഴരപ്പൊന്നാന ദർശനത്തിനു മണ്ഡപനട തുറക്കും. നടതുറക്കുന്നതോടെ മണ്ഡപത്തിനു മുൻപിൽ…

