ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന ദർശനം നാളെ



ഏറ്റുമാനൂർ : മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12-ന് ആസ്ഥാന മണ്ഡപത്തിൽ നടക്കും. പുലർച്ചെ 2-നാണ് വലിയ വിളക്ക്.

ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ഠിക്കുന്ന മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലുമായാണു പൊന്നാനകളെ അണിനിരത്തുന്നത്. സ്വർണത്തിടമ്പിനു മുൻപിൽ അരയാനയെ അൽപ്പം ഉയർത്തിവയ്ക്കും. ഭക്തർക്കു ദർശനത്തിനായാണിത്. രാത്രി 11.30-നു ശ്രീകോവിലിൽനിന്നു മഹാദേവനെ ആസ്ഥാനമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ഏഴരപ്പൊന്നാന ദർശനത്തിനു ഒരുക്കം ആരംഭിക്കുന്നത്.

രാത്രി 12-നു നിലവിളക്കുകളുടെയും കർപ്പൂര ദീപങ്ങളുടെയും പൊൻപ്രഭയിൽ ഏഴരപ്പൊന്നാന ദർശനത്തിനു മണ്ഡപനട തുറക്കും. നടതുറക്കുന്നതോടെ മണ്ഡപത്തിനു മുൻപിൽ പൊന്നിൻകുടം വയ്ക്കും. ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ പ്രതിനിധി ആദ്യ കാണിയക്കയർപ്പിക്കും. തുടർന്ന് ഭക്തർ കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ വണങ്ങും. പുലർച്ചെ 2 വരെയാണ് എഴുന്നള്ളത്ത്. തുടർന്ന് ഭക്തർക്കു കാണിക്ക അർപ്പിക്കുന്നതിനു സ്വർണക്കുടം കൊടിമരച്ചുവട്ടിൽ ഇറക്കി എഴുന്നള്ളിക്കും.

നാളെ രാവിലെ 7-ന് ശ്രീബലിയോടനുബന്ധിച്ചു ന‌ടൻ ജയറാമും 111 കലാകാരന്മാരും അണിനിരക്കുന്ന പഞ്ചാരിമേളം. ഒന്നിനു ഉത്സവബലി ദർശനം, 5-നു കാഴ്ച ശ്രീബലിക്ക് ചോറ്റാനിക്കര സത്യൻ നാരായണ മാരാരും 60 കലാകാരന്മാരും ഒരുക്കുന്ന പഞ്ചാരിമേളം, 9.30-ന് നടി ആശാശരത്തിന്റെ നൃത്തം.

പള്ളിവേട്ട 7-ന്; ആറാട്ട് 8-ന്
പള്ളിവേട്ട ദിനമായ 7-നുരാവിലെ 7-നു ശ്രീബലി. പഞ്ചാരി മേളം – മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101 കലാകാരന്മാരും. 5-നു കാഴ്ച ശ്രീബലി. പഞ്ചവാദ്യം – പല്ലാവൂർ ശ്രീധരൻ മാരാരും 45-ൽപ്പരം കലാകാരന്മാരും. കുടമാറ്റത്തിനു മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ പഞ്ചാരി മേളം. 9.30-ന് പിന്നണി ഗായിക കെ.എസ്.ചിത്രയ്ക്ക് ഏറ്റുമാനൂർ ദേവസ്വത്തിന്റെ ‘സ്നേഹാദരവ്’ മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും. 10-ന് കെ.എസ്.ചിത്രയുടെ ഭക്തി ഗാനമേള.

12-നു പള്ളിവേട്ട. നാഗസ്വരം– ചിന്നമന്നൂർ ഡോ.എ.വിജയ് കാർത്തികേയൻ, ഇടുമ്പാവനം വി പ്രകാശ് ഇളയരാജ. പാണ്ടി മേളം – വെളിയന്നൂർ വേണു മാരാരും സംഘവും. ആറാട്ടുദിനമായ 8-ന് 12-ന് ആറാട്ടുപുറപ്പാട്. 12.40-ന് സംഗീത സദസ്സ്– ഡോ. രാജലക്ഷ്മി ബാബുരാജ്, ചെന്നൈ ഭരത്രാജ്.1.40-ന് സംഗീത സദസ്സ്– ചെന്നൈ സി.ആർ.വൈദ്യനാഥൻ, ജയ്സൺ ജെ.നായർ. 5-ന് നാഗസ്വര കച്ചേരി – നല്ലൂർ പി.എസ്.ബാലമുരുകൻ, പി.എസ്.ജയശങ്കർ, പി.എസ്‍.ബി സാരംഗ്. 10-ന് ആറാട്ടുകച്ചേരി– സുധാ രഘുനാഥൻ. 12-ന് ആറാട്ട് എതിരേൽപ്പ് എന്നിങ്ങനെയാണ് കാര്യകലാപരിപാടികൾ.

#ettumanoor_mahadeva_temple #ezharaponnana #news #NewsUpdate #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *