കോതമംഗലം : കോട്ടപ്പടിയിൽ വീടിനുസമീപം എത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ തുരത്തിയോടിക്കാൻ ശ്രമിക്കവെ ആന തിരിഞ്ഞുനിന്നത് കണ്ട് ഭയന്ന് വീടിനുള്ളിലേക്ക് ഓടിക്കയറിയ കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി 8.30-നായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള സ്ഥലത്ത് എത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു കുഞ്ഞപ്പൻ. ഇതിനിടെ ഓടിക്കാൻ എത്തിയവർക്കുനേരെ ആന തിരിഞ്ഞുനിന്നു. പെട്ടെന്ന് ഭയന്നുപോയ കുഞ്ഞപ്പൻ വീട്ടിലേക്ക് ഓടിക്കയറുകയും ശേഷം കുഴഞ്ഞു വീഴുകയും ചെയ്തു.
പെരുമ്പാവൂരിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
#news#NewsUpdate#latestnewstoday#latestnewsupdate#elephant#ElephantAttack#kothamangalam#Kottappady
