കമ്പംമെട്ട് : മണിയമ്പ്രാക്കടയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ നിന്നും 25 കിലോ ഏലക്കായ മോഷ്ടിച്ച മൂന്ന് പേരെയാണ് കമ്പംമെട്ട് പോലീസ് പിടികൂടിയത്.
ഏലച്ചെടികളിൽ നിന്നും ശരത്തോടെ ചെത്തിയാണ് ഏലക്ക കടത്തിയത്. തമിഴ്നാട് സ്വദേശികളായ രാജ, അമുത, മണിമുത്ത് എന്നിവരാണ് പിടിയിലായത്.
ഏതാനും നാളുകളായി ജില്ലയിൽ ഏലക്കാ മോഷണം വർദ്ധിച്ചുവരികയാണ്. വേനൽചൂടിനെ തടുക്കാൻ കർഷകർ നെട്ടോട്ടമോടുമ്പോഴാണ് ഏലം തോട്ടങ്ങൾ ലക്ഷ്യമിട്ട് തസ്കര സംഘങ്ങൾ സജീവമാകുന്നത്.
#theftnews#nattuvarthakal#newsupdates#news