വൈക്കം : നേരെകടവിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ ദേവപ്രകാശ് (24) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഇത്തിപ്പുഴയാറിന് കുറുകെ സംഘത്തിലെ രണ്ട് പേർ നീന്തുന്നതിനിടെ ഒരാളെ കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും തുടർന്ന് വൈക്കത്തു നിന്നും ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സുഹൃത്ത് ആദർശിനൊപ്പം പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞു പോകുകയും പുഴയിൽ മുങ്ങിപ്പോകുകയുമായിരുന്നു എന്നാണു ലഭ്യമായ വിവരം. ആദർശിന് പുറമേ സുഹൃത്തുക്കളായ ഷിഫാൻ, ഹരി, രാഹുൽ എന്നിവർക്കൊപ്പമാണ് ദേവപ്രകാശ് കുളിക്കാൻ എത്തിയത്.
#news #newsfeed #BreakingNews #NewsUpdate #nattuvarthakal
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ്ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു
