ആലുവ : എസ്.എൻപുരം ഭാഗത്തെ ഇവരുടെ താമസ സ്ഥലത്തുനിന്നുമാണ് മയക്ക്മരുന്ന് പിടിച്ചെടുത്തത്. തൊടുപുഴ കാരിക്കോട് കുമ്മങ്കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം തൈമുറി വീട്ടിൽ നീന (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. ഹോൾസെയിലായിട്ടാണ് വിൽപ്പന. റസൽ ഇടയ്ക്ക് കേരളത്തിന് പുറത്ത് പോയി കഞ്ചാവ് കൊണ്ടുവരികയാണ് ചെയ്തിരുന്നത്.
റസലിനെതിരെ കല്ലൂർക്കാട്, മൂവാറ്റുപുഴ, കാഞ്ഞാർ, പെരുമ്പാവൂർ എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളുണ്ട്.
#nattuvarthakal #news #newsfeed #NewsUpdate #thodupuzha