admin

ചരമ അറിയിപ്പ്

കല്ലൂർക്കാട്: കലൂർ നിവാസികൾക്ക്‌ ഏറെ പരിജിതനായിരുന്ന പേരമംഗലം നെടുങ്ങാട്ട് (പുതിയകുന്നേൽ ) NJ കുര്യാള സാർ ഇന്നു രാവിലെ 10.25 -ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. ഭൗതിക ശരീരം നാളെ (ശനി) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും. ശവസംസ്കാരകർമ്മങ്ങൾ ഞായർ ഉച്ചകഴിഞ്ഞ് 4 മണിക്ക് വസതിയിൽ ആരംഭിച്ച് കലൂർ പള്ളിയിൽ

Read More

അടിമാലിയിൽ കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു

ഇടുക്കി : അടിമാലിയിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി ആദർശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആദർശിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി ആദർശ് മാനസിക…

Read More

തൊടുപുഴയാറ്റിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

തൊടുപുഴ : തൊടുപുഴയാറ്റിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മടക്കത്താനം അച്ചൻകവല കിഴക്കിനേത്ത് വീട്ടിൽ മൊയ്തീന്റെ മകൻ അജ്‌മൽ (15) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ അച്ചൻ കവല കടവിൽ രണ്ടു സുഹൃത്തുക്കളുമൊത്ത് തൊടുപുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അജ്‌മൽ. കുളിക്കുന്നതിനിടെ അജ്‌മൽ കാൽ വഴുതി പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ കടവിൽ നിന്ന് 200 മീറ്റർ ദൂരെ മാറി മൃതദേഹം…

Read More

വീണ്ടും കാലനായി ടിപ്പർ; പെരുമ്പാവൂരിൽ അച്ഛന്റെയും മകളുടെയും ജീവനെടുത്തു

കൊച്ചി : പെരുമ്പാവൂരിൽ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശിയായ എൽദോസ്, മകൾ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്പാവൂർ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലാണ് ടിപ്പർ ലോറി വന്നതെന്ന് നാട്ടുകാർ പ്രതികരിച്ചു. ടിപ്പർ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം 10 മീറ്ററോളം നിരങ്ങി നീങ്ങിയ ശേഷമാണ് ടിപ്പർ നിന്നത്. കോയമ്പത്തൂരിൽ നേഴ്‌സിംഗ് വിദ്യാർത്ഥിയാണ് ബ്ലസി. അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ നിന്നും…

Read More

ഗ്യാസ് വീടിനുള്ളിൽ തുറന്നുവിട്ടതിനുശേഷം ഗൃഹനാഥൻ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കല്ലൂർക്കാട് : ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടശേഷം യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസൺ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 ഓടെയാണ് ജോൺസണെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും, കുട്ടിയും വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയം വാതിലടച്ച് വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറും തുറന്ന് വിട്ട ശേഷം ജോൺസൺ തൂങ്ങിമരിക്കുകയായിരുന്നു. മുറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപെട്ട ഭാര്യ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മുറിയിലെ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു…

Read More

എംസി റോഡിൽ അപകടങ്ങൾ തുടർക്കഥ

കൂത്താട്ടുകുളം : എംസി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നിത്യേനയെന്നോണം ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേരാണ് പരിക്കേറ്റ് ചികിത്സ തേടുന്നത്. ഇന്നലെ രാവിലെ കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ പാലക്കുഴ സ്വദേശിയായ വയോധികൻ മരിച്ചിരുന്നു. തുടർന്ന് വൈകുന്നേരം 6.30 ഓടെ കാലിക്കട്ട് വളവിനു സമീപം നിർത്തിയിട്ടിരുന്ന എസ്യുവി വാഹനത്തിന് പിന്നിൽ മിനി ഗുഡ്‌സ് വാൻ ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വന്ന ഗുഡ്‌സ് വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് എസ്യുവിയിൽ ഇടിക്കുകയായിരുന്നു. പാലക്കാട്…

Read More

മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം യുവതിക്കുനേരെ അതിക്രമം : കട്ടപ്പനയിൽ 16 കാരൻ പിടിയിൽ

ഇടുക്കി : വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതിയെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം കടന്നുപിടിക്കാൻ ശ്രമിച്ച കൗമാരക്കാരനെ കട്ടപ്പന പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് കട്ടപ്പന നിരപ്പേൽകടയിലാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയതിനാൽ യുവതി വീട്ടിൽ തനിച്ചായിരുന്നു. വാതിലിൽ മുട്ടുന്നത് കേട്ട് തുറന്നപ്പോൾ 16 കാരൻ യുവതിയുടെ മുഖത്തേക്ക് മുളക്പൊടി എറിഞ്ഞശേഷം മുഖത്തടിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി നിലവിളിച്ചതോടെ ഇയാൾ ഓടി മറഞ്ഞു. കണ്ണട ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് ഇയാൾ വന്നത്. യുവതി ഭർത്താവിനൊപ്പം കട്ടപ്പന സ്റ്റേഷനിൽ പരാതി…

Read More

കനത്ത മഴയും കാറ്റും, മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കോതമംഗലം വടാട്ടുപാറയിൽ.

കോതമംഗലം: കനത്ത മഴയെ തുടർന്നുണ്ടായ മിന്നലിൽ യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ബേസിലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Read More

സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ വാഗമൺ സ്വദേശി പിടിയിൽ

വാഗമൺ: സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ വാഗമൺ സ്വദേശി കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായി. വാഗമൺ പശുപ്പാറ പുതുവീട്ടിൽ മോഹനൻ മകൻ മനു മോഹനൻ (19) ആണ് കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്. ഒരു വർഷക്കാലമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി സ്വദേശിനിയായ പതിനേഴുകാരിയെ പലതവണ പീഡിപ്പിച്ച കേസിലാണ് പത്തൊൻപതുകാരൻ അറസ്റ്റിലായത്. ഇയാൾ കഞ്ഞിക്കുഴിയിലെ 17 കാരിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഇന്നലെ ഇയാൾ…

Read More

പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു

പെരുമ്പാവൂർ : പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും, ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന്…

Read More