സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ വാഗമൺ സ്വദേശി പിടിയിൽ

വാഗമൺ: സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ വാഗമൺ സ്വദേശി കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായി. വാഗമൺ പശുപ്പാറ പുതുവീട്ടിൽ മോഹനൻ മകൻ മനു മോഹനൻ (19) ആണ് കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്.

ഒരു വർഷക്കാലമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി സ്വദേശിനിയായ പതിനേഴുകാരിയെ പലതവണ പീഡിപ്പിച്ച കേസിലാണ് പത്തൊൻപതുകാരൻ അറസ്റ്റിലായത്.

ഇയാൾ കഞ്ഞിക്കുഴിയിലെ 17 കാരിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഇന്നലെ ഇയാൾ പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിൽ എത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *