മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം യുവതിക്കുനേരെ അതിക്രമം : കട്ടപ്പനയിൽ 16 കാരൻ പിടിയിൽ

ഇടുക്കി : വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതിയെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം കടന്നുപിടിക്കാൻ ശ്രമിച്ച കൗമാരക്കാരനെ കട്ടപ്പന പൊലീസ് പിടികൂടി.

ചൊവ്വാഴ്ച വൈകിട്ട് കട്ടപ്പന നിരപ്പേൽകടയിലാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയതിനാൽ യുവതി വീട്ടിൽ തനിച്ചായിരുന്നു. വാതിലിൽ മുട്ടുന്നത് കേട്ട് തുറന്നപ്പോൾ 16 കാരൻ യുവതിയുടെ മുഖത്തേക്ക് മുളക്പൊടി എറിഞ്ഞശേഷം മുഖത്തടിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി നിലവിളിച്ചതോടെ ഇയാൾ ഓടി മറഞ്ഞു. കണ്ണട ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് ഇയാൾ വന്നത്.

യുവതി ഭർത്താവിനൊപ്പം കട്ടപ്പന സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ അയൽവാസി കൂടിയായ കൗമാരക്കാരനെ കസ്റ്റഡിയിൽ എടുത്തു.

പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകിയശേഷം ഇയാളെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *