കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷികവുമായി ബന്ധപ്പെട്ട് “എന്നിടം ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സ്ത്രീകൾക്ക് അവരുടെ ആശയങ്ങളെ സങ്കൽപ്പങ്ങളെ, ചിന്തകളെ പ്രകാശിപ്പിക്കാനും ചർച്ച ചെയ്യാനും കൂടിയിരിക്കാനും കഴിയുന്ന എന്നിടമെന്ന ആശയം മാതൃകാപരമാണ്.സമൂഹത്തെ എങ്ങിനെ രൂപപ്പെടുത്താൻ സ്ത്രീകളുടെ കൂട്ടായ്മക്ക് കഴിയും എന്നതിൻ്റെ ഉദാഹരണമാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിവുകളെയും ആശയങ്ങളേയും പ്രകാശിപ്പിക്കുന്ന എന്നിടം സ്വാർത്ഥതയുടെ എന്നിടമായി മാറാതെ സമൂഹത്തെയാകെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരിടമായി എന്നിടം മാറണം. കേരളത്തിലെ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്കാരിക ഉന്നമനത്തിനു ഒരു പൊതു ഇടം എന്ന ലക്ഷ്യം ആണ് “എന്നിടം” എന്നതിലൂടെ ലക്ഷ്യമിടുന്നത്.ഓരോ എ ഡി എസ്സി നെയും കൾച്ചറൽ…

