കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ പ്രതിമാസ പൊതുയോഗവും, ചിട്ടി നറുക്കെടുപ്പും ഈ വരുന്ന ഞായറാഴ്ച്ച 19/05/2024 രാവിലെ 10 മണിക്ക് തൊടുപുഴ താലൂക്ക് യൂണിയൻ ഓഫിസിൽവച്ച് യൂണിയൻ പ്രസിഡന്റ് എം.പി പ്രമോദ് അവർകളുടെ അധ്യക്ഷതയിൽ ചേരുന്നതും. പ്രസ്തുത സമ്മേളനത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്നതും ആയിരിക്കും.
ഈ യോഗത്തിൽ താലൂക്ക് യൂണിയന്റെ എല്ലാ കമ്മിറ്റി അംഗങ്ങളും, ശാഖകളുടെ പ്രസിഡന്റ്, സെക്രട്ടറിമാർ, വനിതാവേദി, യുവജനവേദി പ്രസിഡന്റ്, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് താലൂക് യൂണിയൻ സെക്രട്ടറി ശ്രീ അജേഷ് ബാലകൃഷ്ണൻ അറിയിച്ചു.