വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

ഇടുക്കി : കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ വളഞ്ഞങ്ങാനത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

തമിഴ്നാട്ടിൽ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് പോയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ്ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും വാഹനത്തിൽ നിന്ന് തെറിച്ച് റോഡിൽ വീണിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ തമിഴ്നാട് സ്വദേശികളാണ്.

#idukkinews #kottarakkara #accidentnews

Leave a Reply

Your email address will not be published. Required fields are marked *