കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷികവുമായി ബന്ധപ്പെട്ട് “എന്നിടം ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

സ്ത്രീകൾക്ക് അവരുടെ ആശയങ്ങളെ സങ്കൽപ്പങ്ങളെ, ചിന്തകളെ പ്രകാശിപ്പിക്കാനും ചർച്ച ചെയ്യാനും കൂടിയിരിക്കാനും കഴിയുന്ന എന്നിടമെന്ന ആശയം മാതൃകാപരമാണ്.
സമൂഹത്തെ എങ്ങിനെ രൂപപ്പെടുത്താൻ സ്ത്രീകളുടെ കൂട്ടായ്മക്ക് കഴിയും എന്നതിൻ്റെ ഉദാഹരണമാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിവുകളെയും ആശയങ്ങളേയും പ്രകാശിപ്പിക്കുന്ന എന്നിടം സ്വാർത്ഥതയുടെ എന്നിടമായി മാറാതെ സമൂഹത്തെയാകെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരിടമായി എന്നിടം മാറണം.

കേരളത്തിലെ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്കാരിക ഉന്നമനത്തിനു ഒരു പൊതു ഇടം എന്ന ലക്ഷ്യം ആണ് “എന്നിടം” എന്നതിലൂടെ ലക്ഷ്യമിടുന്നത്.ഓരോ എ ഡി എസ്സി നെയും കൾച്ചറൽ ആൻഡ് റിക്രിയേഷണൽ സെൻറർ ആയി വികസിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയും കലാ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന് ഒരു പൊതു ഇടമായി എ ഡി എസ്സുകളെ വികസിപ്പിക്കും. ഇത് വഴി കുടുംബശ്രീ അംഗങ്ങളിൽ സാമൂഹ്യ സാംസ്കാരിക അവബോധം സൃഷ്ടിക്കും . നാടിന്റെ സൗഹാർദ്ധ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഈ സെന്ററുകൾ ഏറ്റെടുത്തു നടത്തുന്ന വിവിധ പരിപാടികളിലൂടെ പൊതു സമൂഹത്തിന്റെ മാനസിക ആരോഗ്യം ഉറപ്പു വരുത്തും . കായിക വിനോദങ്ങൾ, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹ്യ ഇടപെടലുകൾ, ഭക്ഷ്യ ഉദ്പാദന പ്രദർശന മേളകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണം, കിടപ്പിലായവരുടെ പരിചരണം, വയോജന ബാലസഭ സംഗമം, കലാ പരിപാടികൾ സിനിമ പ്രദർശനം സാഹിത്യ ക്യാമ്പ്, യോഗ ക്ലബുകൾ ആരംഭിക്കൽ കായിക പ്രവർത്തനങ്ങൾ ,ഓണം ക്രിസ്തുമസ് പെരുന്നാൾ തുടങ്ങിയ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കൽ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തങ്ങൾ എന്നിടം ഏറ്റെടുത്തു നടപ്പിലാക്കും .

കുടുംബശ്രീ സംസ്ഥാനമിഷന്റേയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്താഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിന്ന ധീരം കരാട്ടെ പരിശീലകർക്കുള്ള പരിശീലന പരിപാടിയുടെ സമാപനവും നടന്നു.

ബാലസഭ ശുചിത്യോത്സവം 2.0 നും തുടക്കമായി.
കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹങ്ങളിലേക്കും ശുചിത്വ സുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനു കുടുംബശ്രീ ബാലസഭ കുട്ടികളിൽ നടപ്പിലാക്കുന്ന അവബോധ പരിശീലന പരിപാടിയാണ് ശുചിത്യോത്സവം 2.0
സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ചു കുടുംബശ്രീ മിഷനും ശുചിത്വമിഷനും സംയുക്തമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഓരോ വാർഡ് തലത്തിൽ ബാലസഭ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുന്ന രീതിയിലാണ് ശുചിത്യോത്സവം സീസൺ 2 ആവിഷ്കരിച്ചിട്ടുള്ളത്.
സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ നിരീക്ഷിക്കാനും അതിലൂടെ ശാസ്ത്രീയമായ പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം മനസിലാക്കുക, പാഴ് വസ്തുകളിൽ നിന്നും ഉത്പന്നങ്ങൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.

കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റർ സി ആർ മിനി അധ്യക്ഷത വഹിച്ചു.
ശുചിത്വോൽസവം ക്യാമ്പയിൻ ഉദ്ഘാടനം എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ കെ വി കുര്യാക്കോസും ധീരം യൂണിഫോം വിതരണം എൽ എസ് ജി ഡി അസി. ഡയരക്ടർ സി ശ്രീലേഖയും നിർവ്വഹിച്ചു. എ ഡി എസ് ചെയർപേഴ്സൺ സന്ധ്യ സജീവ്,സെക്രട്ടറി മേബിൾ,സി ഡി എസ് ചെയർപേഴ്സൺ സൗമ്യ സുനിൽ, വാഴത്തോപ്പ് സി ഡി എസ് ചെയർപേഴ്സൺ വിജിമോൾ കണ്ണൻ സ്വാഗതവും അസി: ജില്ലാ കോഡിനേറ്റർ വി എം ആശാമോൾ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ ധീരം കരാട്ടെ ടീം എന്നിവരുടെ കലാകായിക പ്രകടനങ്ങൾ നടന്നു.

കുടുംബശ്രീ ജില്ലാ മെഷീന്റെ മില്ലറ്റ്, നാടൻ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യമേളയും നടന്നു.

#kudumbasree26anniversary #Keralanews

Leave a Reply

Your email address will not be published. Required fields are marked *