മൂവാറ്റുപുഴ തൊടുപുഴ റോഡിൽ ആനിക്കാട് St. സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്നു കെഎസ്ആർടിസി ബസിനു മുകളിലേക്ക് തണൽ മരത്തിൻറെ ശിഖരം ഒടിഞ്ഞുവീണ് ബസ്സിന്റെ മുന്നിലെ ഗ്ലാസ് തകർന്നു.മൂവാറ്റുപുഴ തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന തിരുവമ്പാടി ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിനു മുന്നിലേക്കാണ് ഇന്നലെ വൈകുന്നേരം തണൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണത്. അപകടത്തിൽ ബസ് ജീവനക്കാരും ഇരുപതോളം യാത്രക്കാരും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
ബസ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നിരുന്നു. നാട്ടുകാർ ചേർന്നാണ് ബസ്സിൽ നിന്ന് മരത്തിന്റെ ശിഖരം നീക്കം ചെയ്തത്. മരച്ചില്ല വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നോട്ട് നീങ്ങിയാണ് നിന്നതെങ്കിലും റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മൂവാറ്റുപുഴ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
