ഇടുക്കിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 19കാരൻ അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശി ചിരഞ്ജീവിയാണ് പിടിയിലായത്. പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഗർഭിണിയാണെന്ന് തെളിഞ്ഞതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വണ്ടിപ്പെരിയാർ എസ്എച്ച്ഒ: കെ ഹേമന്ത് കുമാറും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു….

